- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ; മയക്കുമരുന്ന് കടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും; പോലീസ് പിടിച്ചെടുത്തത് 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. ഇടപ്പള്ളിയിൽ ജിംനേഷ്യത്തിൽ നിന്നും 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ട് വന്ന മയക്കുമരുന്ന് ജിംനേഷ്യത്തിന്റെ മറവിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി പോലീസിന്റെ പിടിയിലായി. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പോലീസ് തെരച്ചിൽ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്.
ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ത് വി.എം, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.