ഹരിപ്പാട്: നാല് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശി രുഥൽ ചൗധരി (29) ആണ് പിടിയിലായത്.

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ രുഥൽ ചൗധരിയെ കുടുക്കിയത്.

രണ്ട് ബാഗുകളിലായി നാല് കിലോ കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. വേറെ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.