- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വൻ ലഹരിവേട്ട; വിവിധ പ്രദേശങ്ങളിൽ നിന്ന് എംഡിഎംഎ, കഞ്ചാവ്, ചാരായം ഉൾപ്പടെ പിടിച്ചെടുത്ത് എക്സൈസ്; പ്രതികൾ അറസ്റ്റിൽ; കൈയ്യടിച്ച് നാട്ടുകാർ
കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ നിരവധി പേർ കുടുങ്ങി. കൊല്ലം നിലമേലിൽ 2.4 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് പിടികൂടി. വർക്കല മടവൂർ സ്വദേശിയായ ഷമീർ (30) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, നന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എസ്. എന്നിവരും പങ്ക് എടുത്തു.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ശൂരനാട് നിന്നും രണ്ട് കേസുകളിലായി 540 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും എക്സൈസ് പിടിച്ചെടുത്തു.
ശൂരനാട് സ്വദേശികളായ ബാലു (42), ബാബു (46) എന്നിവരാണ് പ്രതികൾ. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്. ഉണ്ണികൃഷ്ണപിള്ള, മനു. കെ. മണി, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, പ്രസാദ്, അശ്വന്ത്, നിഷാദ്, ജോൺ, സുജിത് കുമാർ, ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്, ഷിബി, റാസ്മിയ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.