- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ സംഗമം വന്‍ വിജയം; പരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രം: ഇ പി ജയരാജന്‍
അയ്യപ്പ സംഗമം വന്‍ വിജയം; പരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രം: ഇ പി ജയരാജന്‍
കണ്ണൂര്‍: പമ്പയില്‍ നടന്ന അയ്യപ്പ സംഗമം വന്‍ വിജയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പ സംഗമംപരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമാണ്. ശബരിമല വളര്‍ന്നാല്‍ കേരളം വികസിക്കുംഅയ്യപ്പ സംഗമത്തിനെതിരെ വി ഡി സതീശന്‍ ആര്‍ എസ് എസിനൊപ്പം ചേര്‍ന്നു അയ്യപ്പ സംഗമം നടത്തിയത് കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ്.
പിണറായി വിജയന്‍ ഭക്തനാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. വെള്ളാപ്പള്ളി പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്.
അഭിപ്രായം പറയുന്നവരുടെ വായ കെട്ടാനാവില്ലല്ലോ. പിണറായിയെ എല്ലാവര്‍ക്കും അറിയാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
Next Story