- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലികടിച്ച നിലയില്‍ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് രണ്ടുദിവസം പഴക്കം; ആലുവയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവയിലാണ് സംഭവം നടന്നത്. തായ്ക്കാട്ടുകര സ്വദേശി ഓമനയുടെ മൃതദേഹമാണ് വെള്ളിയാഴ്ച വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. രണ്ടുദിവസം പഴക്കമുള്ള മൃതദേഹം എലികടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചുനാളുകളായി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഓമനയുടെ താമസം.രണ്ടുദിവസമായി ഓമനയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇന്നലെ വീട്ടിലേക്ക് അന്വേഷിച്ച് എത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് ഇവര്‍ അകത്തുകയറി നോക്കിയത്.
മൃതദേഹം കണ്ട ഉടനെ തന്നെ ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെത്തന്നെ സംസ്കരിച്ചിരുന്നു.സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ? എന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാൻ സാധിക്കുവെന്ന് പോലീസ് വ്യക്തമാക്കി.