- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭണങ്ങള്ക്കായി വയോധികയെ കൊലപ്പെടുത്തി; മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ ചെന്നൈയിലെത്തിച്ചു; യാത്രക്കാര്‍ക്ക് സംശയം തോന്നിയതോടെ പോലിസ് പരിശോധന: സ്വര്‍ണപ്പണിക്കാരനും 17കാരിയായ മകളും അറസ്റ്റില്‍
ആഭണങ്ങള്ക്കായി വയോധികയെ കൊലപ്പെടുത്തി; മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ ചെന്നൈയിലെത്തിച്ചു
ചെന്നൈ: വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ ചെന്നൈയിലെത്തിച്ച സ്വര്‍ണപ്പണിക്കാരനെയും മകളെയും പോലിസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശികളും നെല്ലൂര്‍ സന്തപ്പേട്ട നിവാസികളുമായ ബാലസുബ്രഹ്‌മണ്യം (43), 17 വയസ്സുള്ള മകള്‍ എന്നിവരാണു പിടിയിലായത്. ആഭരണങ്ങള്‍ക്കായി വയോധികയെ അച്ഛനും മകളും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തുക ആയിരുന്നു. നെല്ലൂര്‍ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്.
ധാരാളം ആഭരണം ധരിക്കാറുള്ള മന്നം രമണിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണു കൊലപ്പെടുത്തിയത്. കിടക്കവിരി കൊണ്ടു ശ്വാസംമുട്ടിച്ചു കൊന്ന ശേഷം താലിമാല, മറ്റൊരു സ്വര്‍ണമാല, കമ്മല്‍ എന്നിവ കവര്‍ന്നു. പോലിസ് പിടിച്ചതോടെ മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണു ബാലസുബ്രഹ്‌മണ്യം ആദ്യം മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍, മോഷണത്തിനു വേണ്ടിയാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു.
മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി, നെല്ലൂരില്‍നിന്നു സബേര്‍ബന്‍ ട്രെയിനില്‍ കയറിയ ബാലസുബ്രഹ്‌മണ്യവും മകളും ചെന്നൈയ്ക്കു സമീപം മിഞ്ചൂരില്‍ ഇറങ്ങി. ബാഗ് ഉപേക്ഷിച്ച് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസ് ബാഗ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വയോധിക, കൊലപാതകം, സ്വര്‍ണപണിക്കാരന്‍, അറസ്റ്റ്, arrest