- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചു; നാട്ടുകാർ ഓടിയെത്തിയപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ വൃദ്ധയുടെ മൃതദേഹം; ഭർത്താവിന്റെ നില ഗുരുതരം; സംഭവം മഞ്ചേരിയിൽ
മലപ്പുറം: വൃദ്ധയെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിയിലാണ് സംഭവം നടന്നത്. തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭർത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.
Next Story