തിരുവനന്തപുരം; നഗരൂരില്‍ അച്ഛനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊച്ചുണ്ണി (65) മകന്‍ അഖില്‍ (40) എന്നിവരാണ് മരിച്ചത്.

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ തുരത്താന്‍ സമീപത്തെ പുരയിടത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ തട്ടിയതാകാം അപകടത്തിന് കാരണമായത് എന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്.