പറവൂർ: ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞു. നോര്‍ത്ത് പറവൂരിലാണ് നാടിനെ വിറപ്പിച്ച സംഭവം നടന്നത്. ആന ഇടഞ്ഞ് ഓടിയതും ആളുകളെല്ലാം കുതറിയോടി. പലരും ഭയന്നോടി നിലത്ത് കാൽ തെറ്റി വീഴുന്ന സാഹചര്യം വരെ ഉണ്ടായി. മൂത്തകുന്നം പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞ് ഓടിയത്.

അതേസമയം, പാപ്പാന്‍ ഏറെനേരം ആനപ്പുറത്ത് കുടുങ്ങിയും ആശങ്ക വർധിപ്പിച്ചു. റോഡിലിറങ്ങി പരാക്രമം നടത്തിയ ആന മുന്നില്‍ക്കണ്ട വാഹനങ്ങളെല്ലാം തകർത്തെറിഞ്ഞു. പരിഭ്രാന്തിക്കൊടുവിൽ ആനയെ തളയ്ക്കുകയും ചെയ്തു.