- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ക്വാർട്ടേഴ്സിനുള്ളിൽ കയറി വീട് നശിപ്പിച്ചു; വ്യാപക നാശനഷ്ടം; പരിഭ്രാന്തിയിൽ തോട്ടം തൊഴിലാളികൾ
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടാന ആക്രമണം. തൊഴിലാളികളുടെ ക്വാർട്ടേഴ്സിനുള്ളിൽ കയറി കാട്ടാനകൾ വീട് നശിപ്പിച്ചതായും വിവരം ഉണ്ട്.
അതിരപ്പിള്ളിയിലെ പ്ലാന്റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിലാണ് ആനകൾ കയറിയിരിക്കുന്നത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.
കാട്ടാനകൾ പിൻവാതിൽ പൊളിച്ചാണ് പ്രധാന ഹാളിൽ എത്തിയത്. വീടിന്റെ മേൽക്കുര പൊളിയുന്ന ശബ്ദം കേട്ട് സമീപത്തെ ലയത്തിലുള്ള തൊഴിലാളികൾ എത്തി ശബ്ദമുണ്ടാക്കിയപ്പോൾ കാട്ടാനകൾ വീടിന്റെ മുൻ വാതിൽ പൊളിച്ച് ആനകൾ പുറത്തിറങ്ങി ഒടുവിൽ കാട്ടിലേക്കു പോകുകയായിരുന്നു.
ബുധനാഴ്ചയും സമാനമായ രീതിയിൽ ലയത്തോടു ചേർന്നുള്ള സത്യൻ എന്ന തൊഴിലാളിയുടെ വീട്ടിലും കാട്ടാന കയറി വീടിന്റെ ഒരുഭാഗം തകർക്കുകയും ചെയ്തിരുന്നു.
കാട്ടിൽ നിന്നും ആനകൾ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾക്കു കടക്കാൻ പാകത്തിന് ഉയരത്തിനാണെന്ന് തൊഴിലാളികൾ വ്യക്തമാക്കി. പ്രദേശത്ത് കാട്ടാനശല്യം അതി രൂക്ഷമാവുകയാണ്. രാത്രി കിടന്നുറങ്ങാൻ പോലും സാധിക്കാതെ ഇരിക്കുകയാണെന്ന് നാട്ടുകാരും പ്ലാന്റേഷൻ തൊഴിലാളികളും ആരോപിക്കുന്നു.