- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടമ അമേരിക്കയില്‍, വീട് കൈയേറി മറ്റാരോ താമസം; അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി
ഉടമ അമേരിക്കയില്‍, വീട് കൈയേറി മറ്റാരോ താമസം
കൊച്ചി: അമേരിക്കയില്‍ സ്ഥിര താമസമാക്കിയ വീട്ടുടമയുടെ കൊച്ചിയിലെ വീട്ടില്‍ അപരിചിതര്‍ താമസിക്കുന്നതായി പരാതി. വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പൂട്ടിക്കിടന്ന വീട്ടില്‍ വേറെ കുടുംബം താമസിക്കുന്നതായി അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ. വാസുദേവന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വൈറ്റില ജനതാ റോഡിലാണ് വീടുള്ളത്. ഇത് വാടകക്ക് നല്‍കിയിട്ടില്ല.
2023ല്‍ ഒഴികെ എല്ലാവര്‍ഷവും ഉടമ നാട്ടില്‍ വന്നിരുന്നു. രണ്ട് തവണകളായി 5000ത്തിനു മുകളില്‍ വൈദ്യുതി ബില്‍ വന്നപ്പോള്‍ പരിശോധിക്കാന്‍ കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിരുന്നു ഇദ്ദേഹം. അതിനിടെ ബില്‍ കൂടാന്‍ കാരണം അന്വേഷിക്കാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചപ്പോഴാണ് തന്റെ വീട്ടില്‍ വേറെ ആരോ താമസിക്കുന്നുണ്ടെന്നു ഉടമക്ക് മനസിലായത്.
വീട് നോക്കാന്‍ വന്നവര്‍ ചിത്രങ്ങളെടുത്തപ്പോള്‍ അതു തടയാന്‍ താമസക്കാര്‍ ശ്രമിച്ചതായും പറയുന്നു. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ ശനിയാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി. സംഭവത്തില്‍ ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കുമെന്നു മരട് പൊലീസ് വ്യക്തമാക്കി.