തൃശ്ശൂർ: തൃശ്ശൂരിലെ എക്‌സൈസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നും കാറിൽ കടത്തവെയാണ് പ്രതികൾ പിടിയിലായത്. ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി കുന്ദംകുളത്തു നിന്നും ചാവക്കാട് പോകുന്ന റോഡിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. രണ്ടു കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു.