- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരന്റെ ഇ-മെയിലിൽ വ്യാജ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ജീവനക്കാരെ ആശങ്കയിലാഴ്ത്തി തലസ്ഥാന നഗരത്തിലെ ഹോട്ടലിലുണ്ടായ വ്യാജ ബോംബ് ഭീഷണി. ഹോട്ടൽ ജീവനക്കാരന്റെ ഇ-മെയിലിലേക്കാണ് വ്യാജ ഭീഷണി സന്ദേശമെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസിൻ്റെ ബോംബ് സ്ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് സന്ദേശം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് നിരന്തരം വിമാനങ്ങൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഗോള അന്വേഷണ ഏജൻസികളുടെ സേവനം കേന്ദ്രസർക്കാർ തേടിയിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം ലഭിച്ചത്.
Next Story