- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾക്ക് ജീവിക്കണം സാറെ...'; കാട്ടാന തന്റെ കൃഷിയിടത്തിലെ വാഴ എല്ലാം നശിപ്പിച്ചു;പ്രതിഷേധം; വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി നിന്ന് കർഷകന്റെ ആത്മഹത്യ ഭീഷണി; കയ്യിൽ വിഷക്കുപ്പിയും
വയനാട്: കാട്ടാന തന്റെ കൃഷിയിടത്തിലുള്ള വാഴ എല്ലാം നശിപ്പിച്ചതിൽ പ്രതിഷേധവുമായി കർഷകൻ. കാട്ടാനയുടെ പരാക്രമണത്തിൽ മനംനൊന്ത് വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി.
വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിയത്. കാട്ടാന വാഴ നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യിൽ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇപ്പോൾ ശ്രമം തുടരുകയാണ്.
അതേസമയം, വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്നലെ ഒരു യുവാവ് മരിച്ചിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു . 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമായിരുന്നു ഇത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 പേരാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചത് എന്നാണ് കണക്കുകൾ.