- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ് സി ആര്‍ എ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം; ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തി അവയെ വരുതിയിലാക്കാന്‍ ആസൂത്രിത നീക്കമെന്ന് സിപിഎം
എഫ് സി ആര്‍ എ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം

തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നേരിട്ടുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പൗരസംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തി അവയെ വരുതിയിലാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സര്‍ക്കാരേതര സംഘടനകള്‍ (എന്‍.ജി.ഒ), ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയെ ലക്ഷ്യമിട്ട് കടുത്ത വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ സ്ഥാപനങ്ങളുടെ ആസ്തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കേന്ദ്രാനുമതി വേണം. രജിസ്ട്രേഷന്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഈ ആസ്തികള്‍ സര്‍ക്കാര്‍ എന്നെന്നേക്കുമായി ഏറ്റെടുക്കും. വിദേശ ഫണ്ട് കൈപ്പറ്റി 'നിര്‍ബന്ധിത മതപരിവര്‍ത്തനം' നടത്തുന്നു എന്നാരോപിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ പിടിച്ചെടുക്കാന്‍ ഈ കരിനിയമം വഴിവെക്കുമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്ല് പാസാക്കിയത്. ലൈസന്‍സ് പുതുക്കുന്നതിന്റെ മറവില്‍ സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിയിലേക്ക് മാറ്റുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


