പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ യാത്രക്കിടെ കുഴഞ്ഞ് വീണ് അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.