- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തല സർക്കാർ എൽ.പി സ്കൂൾ പ്രഥമാധ്യാപികയുടെ സാമ്പത്തിക തട്ടിപ്പ്; സ്കൂൾ കുട്ടികളുടെ ബസ് യാത്രക്കായുള്ള പണത്തിലും തിരിമറിയെന്ന് ആരോപണം; തട്ടിപ്പിന് കെ.എസ്.എഫ്.ഇയിൽ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണം
ചേർത്തല: നഗരത്തിലെ സർക്കാർ എൽ.പി. സ്കൂളിലെ പ്രഥമാധ്യാപിക വ്യാജ ശമ്പളസർട്ടിഫിക്കറ്റ് തയ്യാറാക്കി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രധാന അധ്യാപികയ്‌ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇ.യുടെ വിവിധ ശാഖകളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വായ്പയെടുത്തായിരുന്നു തട്ടിപ്പ്. നാലു സഹാധ്യാപകരുടെ ശമ്പള സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകി 30 ലക്ഷത്തോളം വായ്പയെടുത്തെന്നാണു പരാതി. ഇതേ സ്കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരിൽ വ്യാജരേഖയുണ്ടാക്കി 35 ലക്ഷത്തിൻ്റെ വായ്പയെടുത്തതായും ആരോപണമുണ്ട്. പുറമേ, ഇരുപതോളം അധ്യാപകരെ ജാമ്യം നിർത്തിയും വായ്പയെടുത്തു.
വളരെ വൈകിയാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും ആക്ഷേപമുണ്ട്. ഇതേ സ്‌കൂളിലെ രക്ഷിതാക്കളുടെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ ബസ് യാത്രക്കായുള്ള പൈസയിലും തിരിമറി നടന്നിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. കെ.എസ്.എഫ്.ഇ.യുടെ വിവിധ ശാഖകളിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വായ്പയെടുത്തായിരുന്നു തട്ടിപ്പ്. നാലു സഹാധ്യാപകരുടെ ശമ്പള സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കി നൽകി 30 ലക്ഷത്തോളം വായ്പയെടുത്തെന്നാണു പരാതി. ഇതേ സ്കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരിൽ വ്യാജരേഖയുണ്ടാക്കി 35 ലക്ഷത്തിൻ്റെ വായ്പയെടുത്തതായും ആരോപണമുണ്ട്.
പുറമേ, ഇരുപതോളം അധ്യാപകരെ ജാമ്യം നിർത്തിയും വായ്പയെടുത്തു. തട്ടിപ്പു പുറത്തുവന്നതിനുശേഷം അധ്യാപിക സ്കൂളിൽ എത്തിയിട്ടില്ല. കെ.എ സ്.എഫ്.ഇ.യിൽ നിന്ന് അധ്യാപികയ്ക്കു സഹായം ലഭിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടക്കും. പട്ടണക്കാട് കെ.എസ്. എഫ്.ഇ. ശാഖയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചെന്നുകാട്ടി ശാഖാമാനേജർ പട്ടണക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് ചേർത്തലയിലെ സ്കൂളിലെത്തി വിവരം തേടി. പ്രാഥമിക നടപടികൾക്കുശേഷം അധ്യാപികയുടെ അറസ്റ്റുണ്ടാകുമെന്നാണു വിവരം. പി.ടി.എ. ഫണ്ടിൽ തിരിമറി നടന്നതായികാട്ടി ടൗൺ എൽ.പി. സ്കൂൾ പി.ടി.എ. ചേർത്തല പോലിസിൽ പരാതി നൽകി.
ആരോപണവിധേയയായ അധ്യാപികയെയും പി.ടി.എ. ഭാരവാഹികളെയും വ്യാഴാഴ്ച സ്റ്റേഷനിലേക്കു വിളിച്ച് മൊഴി രേഖപ്പെടുത്തി. സർക്കാർ ടൗൺ സ്കൂളിലെ അധ്യാപകർ നൽകിയ പരാതിയിൽ വിദ്യാഭ്യാസവകുപ്പും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തുന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് വ്യാഴാഴ്ച ഡി.ഇ.ഒ.യ്ക്കു നൽകി. തട്ടിപ്പു പുറത്തുവന്നതിനുശേഷം അധ്യാപിക സ്കൂളിൽ എത്തിയിട്ടില്ല. കെ.എസ്.എഫ്.ഇ. വിജിലൻസ് വിഭാഗവും ബുധനാഴ്ച സ്കൂളിലെത്തി തെളിവെടുത്തു. കെ.എ സ്.എഫ്.ഇ.യിൽനിന്ന് അധ്യാപികയ്ക്കു സഹായം ലഭിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടക്കും.