കൊച്ചി: എറണാകുളം എടയാര്‍ വ്യവസായമേഖലയില്‍ വന്‍ തീപിടിത്തം. പാതാളം സി ജി ലൂബ്രിക്കന്‍ഡ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിലാണ് വ്യാഴം രാവിലെ 9.30ഓടെ തീപിടുത്തമുണ്ടായത്.

ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ വ്യക്തമല്ല. ബിഹാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് കരുതുന്നത്. അപകടത്തില്‍ ആറു പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിലാണ് തീപടര്‍ന്നത്.