- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു: തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക, നിഗമനം
പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
കണ്ണൂര്‍: പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 10.10 ഓടെയാണ് തീ പടര്‍ന്നത്. തീപിടിത്തം അറിഞ്ഞ് വന്‍ ജനാവലിയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ഇതിനു സമീപം പെട്രോള്‍ പമ്പ്, എടിഎം കൗണ്ടര്‍, കനറാ ബാങ്ക് എന്നിവയുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.
സൂപ്പര്‍ മാര്‍ക്കറ്റിന് മുകളിലായാണ് കാനറാ ബാങ്ക് പഴയങ്ങാടി ശാഖ പ്രവര്‍ത്തിക്കുന്നത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തതിന് കാരണം എന്ന് പറയുന്നു. പയ്യന്നൂരില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Next Story