തിരുവനന്തപുരം: പെരിങ്ങമ്മല ബൗണ്ടർമുക്ക് വനമേഖലയിൽ വൻ തീപിടുത്തം. രണ്ടേക്കറോളം കത്തി നശിച്ചതായാണ് വിവരം. വനമേഖലയായതിനാൽ കാര്യമായ നാശനഷ്ടങ്ങളില്ല. ലേലം പിടിച്ച ശേഷം മുറിച്ച മരങ്ങളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിൽ തീപടർന്നാണ് പ്രദേശത്തെ മാഞ്ചിയം ഉൾപ്പടെയുള്ള വനമേഖലയിലേക്ക് പിടിച്ചത്.

എങ്ങനെ തീപിടിച്ചതെന്നത് വ്യക്തമല്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ അഗ്നിശമന സേനയെത്തി തീയണച്ചു.പെരിങ്ങമ്മല ബൗണ്ടർമുക്ക്, കൊച്ചുവിള, അഗ്രിഫാം ഫോറസ്റ്റ് ഏരിയിൽ മാത്രം കഴിഞ്ഞ മാസം കൊണ്ട് 14 തവണയാണ് തീപിടിച്ചത്. വിതുര അഗ്നിശമന സേന എത്തി തീയണച്ചു.