തൃശൂർ: കടൽക്കരയിൽ എത്തിയവരുടെ മനം നിറച്ച് ചാളക്കൂട്ടം. തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലാണ് ചാള ചാകര. ഇന്ന് രാവിലെ തൊട്ടാപ്പ് ലൈറ്റ് ഹൌസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാള കരയിലേക്ക് അടിച്ചു കയറിയത്.

ചാള കരയിലേക്ക് കയറിയത് അറിഞ്ഞ് നിരവധി പേരെത്തി മീനുകൾ കവറുകളിൽ വാരിയെടുത്തു. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് ചാടി കയറിയിരുന്നു.