- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിന് നിലച്ച് നടുക്കടലിൽ കുടുങ്ങി; പിന്നാലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി; സംഭവം തൃശൂരിൽ
തൃശൂര്‍: അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഇവരെ കരയിൽ എത്തിച്ചത്.
കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന് നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി അജയന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളവും അതിലെ എറിയാട് സ്വദേശികളായ 40 മത്സ്യതൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
Next Story