- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; സംഭവം കോട്ടയത്ത്
കോട്ടയം: വൈക്കം ഉദയനാപുരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകനായ ഫർസാനാണ് മരിച്ചത്.
ബന്ധുക്കളായ മറ്റ് കുട്ടികളോടൊപ്പം ഉദയനാപുരത്തെ ഒരു കുളത്തിന്റെ കരയിൽ കളിച്ചുകൊണ്ടിരിക്കെയാണ് ഫർസാൻ വെള്ളത്തിൽ വീണത്. നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരം ലഭിച്ച ഉടൻതന്നെ അധികൃതരെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഫർസാൻ. ഇവർ കഴിഞ്ഞ അഞ്ചു വർഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. മൃതദേഹം നിലവിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story