- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരെ ഭീതിയിലാക്കി കറങ്ങി നടത്തം; ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി; കൊടും ഭീകരനെ കൈയ്യോടെ പിടികൂടി
തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിലെ മലയടി, വിനോബാനികേതൻ, കണിയാരംകോട് എന്നിവിടങ്ങളിൽ ഒരാഴ്ചയായി നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ച കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. ഞായറാഴ്ച വൈകുന്നേരത്തോടെ ചെട്ടിയാംപാറ പ്ലാന്റേഷനിൽ വെച്ചാണ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ അരുൺകുമാർ കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്.
ശരീരത്തിൽ പരിക്കുകളോടെ കണ്ടെത്തിയ പോത്തിനെ ഓടിച്ചു കാട്ടിലേക്ക് വിടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് മയക്കുവെടി പ്രയോഗിക്കേണ്ടി വന്നത്. രാത്രി ഏഴുമണിയോടെ മയക്കം വിട്ട പോത്തിന് പ്രഥമശുശ്രൂഷ നൽകിയ ശേഷം പേപ്പാറ വനമേഖലയിൽ തുറന്നുവിട്ടു.
ഏകദേശം അഞ്ച് വയസ്സുള്ളതും 800 കിലോയോളം ഭാരമുള്ളതുമായ കാട്ടുപോത്തിനെ കഴിഞ്ഞ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ചെട്ടിയാമ്പാറ പ്ലാന്റേഷനിൽ ഇതിനെ കണ്ടെത്തുന്നത്. തുടർന്ന് മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ലോറിയിൽ കയറ്റി പരുത്തിപ്പള്ളിയിൽ എത്തിക്കുകയായിരുന്നു.