- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2 കോടി രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസ്; പിടിയിലായത് അത്തോളിക്കാരൻ അബ്ദുൾ റസാഖ്
തൃശൂർ: ലോൺ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. തൃശൂർ റൂറൽ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) ആണ് അറസ്റ്റിലായത്. 66,560 രൂപയാണ് പ്രതി പരാതിക്കാരനിൽ നിന്നും തട്ടിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ്റെ സമീപമുള്ള ഹോട്ടലിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. മതിലകം പാപ്പിനിവട്ടം സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. മുംബൈ സ്വദേശിയിൽ നിന്ന് 2 കോടി രൂപയുടെ വായ്‌പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് അബ്ദുൾ റസാഖ് തട്ടിപ്പ് നടത്തിയത്.
2025 ജൂലൈ 5 മുതൽ പല തവണകളായാണ് ഇയാൾ 66,560 രൂപ കൈപ്പറ്റിയത്. എന്നാൽ, വാഗ്ദാനം പാലിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെ, വഞ്ചിക്കപ്പെട്ടയാൾ മതിലകം പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട്ടുനിന്നും പ്രതിയെ പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം.കെ, സബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എ.എസ്.ഐ വഹാബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




