തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം നടന്നത്. വീട് വാടകയ്‌ക്കെടുത്താണ് പ്രതികൾ ഇവിടെ താമസിച്ചിരുന്നത്. വാടക വീട്ടിൽ മൂന്ന് പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസും സംഘവും പിടികൂടിയത്. 20 കിലോയോളം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചു വന്നത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് സംഘം വരുന്നത് കണ്ട് ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരിന്നു.

കേസിൽ ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭർത്താവിനെ കണ്ടെത്താൻ തിരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ് എക്സൈസ്.