- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനയ്ക്കായി കഞ്ചാവ് ചെടികൾ വളർത്തിയത് ശുചിമുറിക്കുള്ളിൽ; പിടിച്ചെടുത്തത് 25 കഞ്ചാവ് തൈകൾ; പുതുപൊന്നാനിക്കാരൻ ഹക്കീം

X
പൊന്നാനി: വിൽപ്പനയ്ക്കായി വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീം (30) പൊന്നാനി പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്ന് 25 കഞ്ചാവ് തൈകളും കഞ്ചാവിന്റെ വിത്തുകളും പൊലീസ് പിടികൂടി.
പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടികളിൽ വളർത്തിയ നിലയിലാണ് കഞ്ചാവ് തൈകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് തൈകൾ വിൽപ്പന ലക്ഷ്യമിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. എസ്ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ ഹക്കീമിനെ പിടികൂടിയത്. പിടിയിലായ ഹക്കീം ഭിന്നശേഷിക്കാരനാണ്.
Next Story


