കോഴിക്കോട്: വീട്ടില്‍ ആളില്ലാതിരുന്ന തക്കം നോക്കി ഓട് പൊളിച്ച് വീട്ടില്‍ കയറി മോഷ്ണം. വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണമാണ് മോഷ്ണം പോയത്. മുക്കം കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരില്‍ ചക്കിങ്ങല്‍ വീട്ടില്‍ സെറീനയുടെ വീട്ടിലാണ് മോഷണംനടന്നത്. ശനിയാഴ്ചയാണ് സംഭവം.

സെറീനയും കുടുംബവും ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയ സമയം നോക്കിയാണ് മോഷ്ടാവ് വീട്ടില്‍ എത്തിയത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന കള്ളന്‍ റൂമിന്റെ അലമാരയുടെ ചുവട്ടില്‍ പെട്ടികളില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്.

16 ലക്ഷത്തോളം രൂപയാണ് മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.