ആലപ്പുഴ: ശശി തരൂര്‍ എം പി ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണ്. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കും'- കെ സി പറഞ്ഞു.

ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും ചെയ്തില്ലെന്നും ആലപ്പുഴ എംപി പറഞ്ഞു. 'ക്ഷേമപെന്‍ഷന് എല്ലാവര്‍ക്കും അവകാശം ഉണ്ട്. കുടിശികയാക്കി വയ്ക്കുന്ന തുക തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. അതിന് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ മാസത്തെ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല.നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം നടത്തിയത്.

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. ഇത് ജനത്തെ കബളിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കുന്നത് ആലോചിക്കും.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പദവിയല്ല ഗവര്‍ണറുടേത്. ഗവര്‍ണര്‍ ഇങ്ങനെ പെരുമാറിയാല്‍ എന്താകും അവസ്ഥ? ഗവര്‍ണറുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രപതിക്ക് പരാതി നല്‍കണം. അത് എന്തുകൊണ്ട് ചെയ്യുന്നില്ല.- കെ സി ചോ