- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തിയപ്പോള്‍ നിര്‍ത്താതെ ഛര്‍ദ്ദി; ഇരട്ട സഹോദരന് പറഞ്ഞ് കുട്ടി ജനലില്‍ നിന്ന് വീണ് വിവരം അറിഞ്ഞത്; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുഞ്ഞിന് സ്പൈനല്‍ കോഡിനും ഗുരുതര പരിക്കും, ആന്തരിക രക്തസ്രാവവും; അങ്കണവാടി അധ്യാപികയോട് ചോദിചപ്പോള്‍ വീണ കാര്യം പറയാന്‍ മറന്നെന്ന് മറുപടി; സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്പെന്ഷന്
തിരുവനന്തപുരം: മാറനല്ലൂരിലെ അങ്കണവാടിയില്‍ വീണു പരിക്കേറ്റ മൂന്ന് വയസുകാരിയുടെ സംഭവത്തെ തുടര്‍ന്ന് അങ്കണവാടി അധ്യാപികയും ഹെല്‍പ്പറും സസ്പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡിലെ അങ്കണവാടിയിലെ അധ്യാപിക ശുഭലക്ഷ്മിയെയും ഹെല്‍പ്പര്‍ ലതയെയും ആണ് നടപടിക്കു വിധേയരാക്കിയത്. രതീഷ്-സിന്ധു ദമ്പതികളുടെ മകളായ വൈഗ (3) ആണ് അപകടത്തില്‍ പരിക്കേറ്റത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എല്ലാ ദിവസങ്ങളെയും പോലെ കുട്ടിയെ അച്ഛനാണ് അംഗണവാടിയില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിയത്. വീട്ടില്‍ എത്തിയ കുഞ്ഞിന് ക്ഷീണമായിരുന്നു. തുടര്‍ന്ന് കുട്ടി ശര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ ഇരട്ട സഹോദരനും ഈ അംഗണവാടിയിലാണ് പഠിക്കുന്നത്. വൈഗ അംഗണവാടിയില്‍ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണ കാര്യം സഹോദരനാണ് പറയുന്നത്. തുടര്‍ന്ന് അമ്മ നോക്കിയപ്പോള്‍ വൈഗയുടെ തലയുടെ പുറകില്‍ മുഴച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തലയില്‍ ആന്തരിക രക്തസ്രാവവുമുണ്ട്.
സംഭവത്തെക്കുറിച്ച് അങ്കണവാടി അധ്യാപികയോട് ചോദിച്ചപ്പോള്‍, കസേരയില്‍ നിന്ന് കുഞ്ഞ് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയിയെന്നുമായിരുന്നു മറുപടിയെന്ന് മാതാപിതാക്കള്‍ പറയുന്നു. മാറനല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആകെ ആറ് കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാന്‍ അധ്യാപികയും ആയയുമാണുള്ളത്. കുട്ടി ക്ലാസില്‍ വീണിരുന്നുവെന്നും എന്നാല്‍ അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും ആയിരുന്നു അങ്കണവാടി അധ്യാപികയുടെ മറുപടി.