- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപിടി തടയാനെത്തിയ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്തു; പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
മാനന്തവാടി: പുൽപ്പള്ളി റോഡിലൂടെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഘത്തിന്റെ കാർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. മാനന്തവാടിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കണിയാമ്പറ്റയിൽ നിന്നാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നാല് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
കൂടൽകടവ് ചെമ്മാട് നഗറിലെ മാതനോടാണ് കൊടും ക്രൂരത കാട്ടിയത്. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അരകിലോമീറ്ററോളമാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളാണ് തല്ല് കൂടിയത്. അത് തടയാൻ ചെന്നതായിരുന്നു മാതന്‍. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി.
കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് മാതനെ, മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വരെ യുവാവിനെ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തൽ നാട്ടുകാർ ഇടപെട്ടതോടെ കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. കൊടുംക്രൂരതയിൽ മാനന്തവാടി പോലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.