- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; 5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി; 21 എണ്ണത്തിന് നോട്ടീസ്
തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സ്ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടികൂടിയ 5 ഹോട്ടലുകൾക്ക് പിഴ ഈടാക്കി.
21 ഹോട്ടലുകൾക്ക് പോരായ്മകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് 5 ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചത്.
അതേസമയം കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ കഴിഞ്ഞ മാസം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയത്. പിടികൂടിയതിൽ ഏറെയും പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവയാണ്. ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ പ്രശസ്തമായ ഹോട്ടലുകളാണിവ.