- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരി ഉപയോഗം; ഇൻസ്റ്റഗ്രാം വൈറലാക്കാൻ നോക്കിയ യുവാക്കൾക്ക് കിട്ടി എട്ടിന്റെ പണി; സിസിടിവി കുടുക്കി, പോലീസ് പിന്നാലെ; നാണക്കേടിൽ നാടുവിട്ട് വീരന്മാർ

ആലപ്പുഴ: സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ സെമിത്തേരിയിൽ അതിക്രമിച്ചുകയറി റീൽസെടുത്ത യുവാക്കൾൾക്ക് കിട്ടിയത് എട്ടിന്റെ പണി. നഗരപരിസരത്തെ പള്ളി സെമിത്തേരിയിൽ അർധരാത്രി സാഹസികത കാട്ടിയ നാലംഗ സംഘത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ദൃശ്യങ്ങൾ വൈറലായതോടെ നാട്ടുകാർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് യുവാക്കൾ സ്ഥലംവിട്ടു.
കഴിഞ്ഞദിവസം പുലർച്ചെ 2.30-ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇൻസ്റ്റഗ്രാമിൽ വീരപരിവേഷം നേടാനായി പള്ളിയുടെ മതിൽ ചാടിക്കടന്നാണ് യുവാക്കൾ സെമിത്തേരിയിൽ പ്രവേശിച്ചത്. കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച സംഘം, പാട്ടുപാടി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
അതിരുവിട്ട ആവേശം സെമിത്തേരിയിലെ സിസിടിവി ക്യാമറകളിൽ കൃത്യമായി പതിഞ്ഞു. പള്ളിയധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി നോർത്ത് പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രതികളെ നാട്ടുകാർ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞതോടെയാണ് ഇവർ നാടുവിട്ടത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.


