- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പത്ത് വയസ്സുകാരി മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്ത് വയസ്സുകാരി മരിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് സെബാമെഹ്റിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് മഞ്ഞപിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. കുടിക്കാനുപയോഗിക്കുന്ന വെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ പറഞ്ഞിരുന്നു.
Next Story