- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാമ്പലത്ത് യുവാവിനെ മരവടി കൊണ്ടുഅടിച്ചു കൊന്ന കേസ്; പ്രതി ശ്രീഗുരുവിന് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ
യുവാവിനെ മരവടി കൊണ്ടു അടിച്ചു കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം

കണ്ണൂര്‍ : മദ്യ ലഹരിയില്‍ യുവാവിനെ മരവടി കൊണ്ടു അടിച്ചു കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. പയ്യാമ്പലം ബീച്ചിലെ കൊലപാതക കേസിലെ പ്രതിക്കാണ് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ സ്വദേശി എ. വി ശ്രീഗുരുവിനെയാണ് തലശ്ശേരി രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ചാലാട് എരഞ്ചന്‍ കണ്ടി വീട്ടില്‍ പി എം ഷൈജുവാണ് കൊലപ്പെട്ടത്.
2018 ഡിസംബര്‍ 13 നായിരുന്നു സംഭവം. കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പ ലം ബീച്ചില്‍ ചാലാട് സ്വദേശിയായ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിചാരണ കോടതി കണ്ടെത്തിയിരുന്നു. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടിറ്റി ജോര്‍ജ് മുന്‍പാകെയാണ് കേസ് പരിഗണിച്ചത്.
2018 ഡിസംബര്‍ 13 ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം. പള്ളിയാംമൂലയില്‍ ആള്‍ പാര്‍പ്പില്ലാത്ത കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് അ ബോധാവസ്ഥയില്‍ കാണപ്പെട്ട ചാലാട് മുള്ളങ്കണ്ടി എരത്താന്‍കണ്ടി വീട്ടില്‍ ഭരതന്‍ മകന്‍ പി.എം.ഷൈജു (41) വാണ് മരിച്ചത്. സ്ഥലത്ത് അബോധാവസ്ഥയില്‍ ഒരാളെ കണ്ടതായി നാട്ടുകാര്‍ പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എ സ്.ഐ.പി. കെ.ദിനേശ് കുമാറും സംഘവുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
ജിത്തു എന്നയാളുടെ പയ്യാമ്പലത്തെ സ്ഥലം കാവല്‍ക്കാരനായ എറണാകുളം വൈപ്പിന്‍ സ്വദേശി വിനായകന്റെ മകന്‍ ശ്രീഗുരു എം.വി (44) യാണ് കേസിലെ പ്രതി. പയ്യാമ്പലത്തെ ഷെഡ്ഡില്‍ തന്നെയാണ് പ്രതിയുടെ താമസവും. കൊല്ലപ്പെട്ട ഷൈജുവിന്റെയും സുഹൃത്തുക്കളുടെയും കൂടെ മദ്യപിച്ച ശേഷമാണ് കൊലപാതകം.
ഷൈജുവുമായി നടന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് നിഗമനം. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന മരവടി കൊണ്ട് ചാലാട് പടന്നപ്പാലം ബീച്ച് റോഡില്‍ വെച്ച് തലക്കും, ഇടത് കൈക്കും, കഴുത്തിനും അടിച്ചതിനാല്‍ നിലത്ത് വീണ ഷൈജുവിനെ പ്രതി വ ലിച്ചിഴച്ച് കൊണ്ട് പോയി ആള്‍പാര്‍പ്പില്ലാത്ത വളപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് കേസ്. എസ്.ഐ. ദിനേശ് കുമാറിന്റെ പരാതി പ്രകാ രമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
ടി.കെ. രത്‌നകുമാര്‍ അന്വേ ഷണം നടത്തിയ കേസില്‍ എ.സി.പി. പ്രദീപന്‍ ഉണ്ണിപൊയിലാണ് കേസ ന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് പോലീസ് ഉദ്യോഗസ്ഥരായ അനീഷ് കുമാര്‍, ശ്രീജിത്ത് കൊടേരി, ഷിമപി.വി. ഷാലി റൊസാരിയോ, രാജേഷ് പി. അരുണ്‍, ഡോ. ബിന്ദു, ഡോ. ബിലാല്‍ ബി.പി., ഡോ. രേഗിന കെ.ബി. ഡോ. പ്രിയ, സൈന്റിഫിക് ശ്രുതി ലേഖ കെ.എസ്. കോര്‍പ്പറേഷന്‍ ഓഫീസ് ഉദ്യോഗസ്ഥ രമണി, സി. ദിലീപന്‍ വില്ലേജ് ഓഫീ സര്‍, കെ.പി.രഞ്ചിത്ത് കു മാര്‍, സചീന്ദ്ര കുമാര്‍ വി. ശ്രീ രാഗ് കെ.എം.ഷാജി ടി.പി. ശാരദ പി.സജിത്ത് കെ. തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.വി.എസ്.ജയശ്രീയാണ് ്ഹാജരായത്. കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ച പ്രമാദമായ കേസിന്റെ വിധിയറിയാന്‍ ഷൈജുവിന്റെ ബന്ധുക്കളും നിരവധിയാളുകളും തലശേരി കോടതിയിലെത്തിയിരുന്നു.


