- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. മുരളീധരന്‍ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരില്‍ ഒരാളാവും; വട്ടിയൂര്‍ക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാല്‍
കെ. മുരളീധരന്‍ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരില്‍ ഒരാളാവും; വട്ടിയൂര്‍ക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ പ്രചരണം കൊഴുക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വട്ടിയൂര്‍ക്കാവിന് മന്ത്രിയുണ്ടാകുമെന്നും പറഞ്ഞ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തുവന്ു. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലാണ് പരാമര്‍ശം.
വട്ടിയൂര്‍ക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരില്‍ ഒരാളാവും കെ .മുരളീധരനെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂര്‍ക്കാവില്‍ അരങ്ങേറുക. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികള്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎല്‍എയായ വികെ പ്രശാന്ത് ആണ് സിപിഎം സ്ഥാനാര്‍ഥി. ആര്‍ ശ്രീലേഖയാണ് ബിജെപി സ്ഥാനാര്‍ഥി.


