- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിവില തട്ടിപ്പ് കേസ്; ജാമ്യത്തിനായി കെ എന്‍ ആനന്ദകുമാര്‍ സുപ്രീം കോടതിയില്‍; ഹര്‍ജി ആരോഗ്യകാരണങ്ങളുടെ പേരില്‍
ജാമ്യത്തിനായി കെ എന്‍ ആനന്ദകുമാര്‍ സുപ്രീം കോടതിയില്‍
ഡല്‍ഹി: പാതി വില തട്ടിപ്പ് കേസില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സായിഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിലും ആനന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്.
ആരോഗ്യസ്ഥതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. 10 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ആനന്ദ് കുമാറിനു രണ്ട് കേസുകളില്‍ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.