- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊടി മണ്ണിനെ തണുപ്പിക്കാൻ...'; : വേനൽ ചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു; വിവിധജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. പൊടി മണ്ണിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ വിവിധജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നും അറിയിച്ചു.