- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാനം ഇരുളുന്നു..'; വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വേനൽച്ചൂടിന് ആശ്വാസമായി മഴ എത്തുന്നു. നാളെ മുതൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടിയും മിന്നലും കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.
ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടനും സാധ്യതും ഉണ്ട്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള മൂന്ന് മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.