- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാനം വീണ്ടും ഇരുളുന്നു...'; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് വിവരങ്ങൾ. മൂന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലയിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, ശക്തമായ ചൂട് സംബന്ധിച്ചും സംസ്ഥാനത്ത് മുന്നറിയിപ്പ് ഉണ്ട്. 7 ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ മാസം 26 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Next Story