- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് സ്കൂട്ടര്‍ യാത്രക്കാര്‍ ഇടിച്ചിട്ട് കടന്നുകളഞ്ഞ സംഭവം; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; പോലീസ് അന്വേഷണം തുടരുന്നു
കൊല്ലം: കൊല്ലം മുണ്ടക്കലിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൽ തുമ്പ്രയിൽ വെച്ച് 15കാരൻ ഓടിച്ച സ്കൂട്ടർ സുശീലയെ ഇടിച്ചിടുകയായിരുന്നു.
വയോധികയെ ഇടിച്ചിട്ട ശേഷം ഇവർ കടന്നുകളയുകയായിരുന്നു. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്കൂട്ടർ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. തലയ്ക്ക് പരിക്കേറ്റ സുശീല അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് തുമ്പ്ര ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ സുശീലയെ സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിടിച്ച് സുശീല നിലത്ത് വീണെങ്കിലും സ്കൂട്ടര്‍ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.