കോഴിക്കോട്: കെഎസ്ആര്‍ടിസി ഡ്രൈവർ അപകടകരമായ രീതിയിൽ ഫോൺ വിളിച്ചുകൊണ്ട് ബസ് ഓടിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. താമരശ്ശേരി ചൂരത്തിലൂടെയാണ് ഡ്രൈവറിന്റെ സാഹസം. ഡ്രൈവറുടെ പ്രവർത്തിയിൽ യാത്രക്കാരെല്ലാം ഒരുനിമിഷം പതറി.

ഇന്ന് വൈകിട്ട് 4.50ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുടേതാണ് ഈ അപകടകരമായ ഡ്രൈവിങ്. തുടർച്ചയായി ഡ്രൈവർ ഫോൺ ഉയോഗിച്ചതോടെ യാത്രക്കാരാണ് ഇതോടെ ദൃശ്യങ്ങൾ പകർത്തിയത്.

താമരശ്ശേരി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് കോഴിക്കേടുക്കുള്ള ബസിലെ ഡ്രൈവറുടേതാണ് ഈ നിയമലംഘനം. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായിട്ടുണ്ട്.