- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടന്നു; വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും; അയ്യായിരത്തിലേറെ നാസ്തികര്‍ സമ്മേളിച്ച വേദി
സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടന്നു
കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ സംഘടനായ എസ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പച്ച സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടന്നു. രാവിലെ 9 മണിക്കു തുടങ്ങിയ സമ്മേളനം വൈകുന്നേരം 8 മണിയോടെയാണ് സമാപിച്ചത്. സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും നടന്നു.
'യുക്തിസഹമേത്? സ്വതന്ത്ര ചിന്തയോ ഇസ്ലാമോ?' എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുത്തു. സുശീല്‍ കുമാറാണ് മോഡറേറ്ററായത്. ഇരുവരും തമ്മിലുള്ള സംവാദം ഏറെ ശ്രദ്ധേയമായിരുന്നു.
ഹിന്ദുത്വ ഫാഷിസമോ?, മതേതരത്വം ഇന്ത്യയില്‍ തകര്‍ച്ചയിലേക്കോ? സാമ്പത്തിക വളര്‍ച്ച: ഇന്ത്യയും കേരളവും, 'ഒറിജിന്‍' തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കൂടാതെ ജെയിംസ് കുരീക്കാട്ടില്‍ (പെട്ടി നിറക്കണ പുണ്യാളാ) എന്ന പ്രസന്റേഷനും നടന്നു. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് പരിപാടിയാണ് കോഴിക്കോട് നടന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറി കോഴിക്കോട്ട് സംഘടിപ്പിച്ച ലിറ്റ്മസ് 24.
കൂടാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി എസന്‍സ് ഗ്ലോബല്‍ പ്രഖ്യാപിച്ച അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു. ഡിജെ പാര്‍ട്ടിയോടെയാണ് സമ്മേളനം സമാപിച്ചത്.