കൊച്ചി: പെരുമ്പാവൂരിൽ റോഡരിലെ കുഴിയിൽ വീണ തടി ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ കുഴിയിൽ വീണ് നിയന്ത്രം വിട്ട് മറിഞ്ഞ ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്കും വീണു

വാഹനങ്ങൾക്കുളളിൽ ആരുമില്ലാതിരുന്ന സമയത്താണ് ലോറി മറിഞ്ഞത്. ഇതിനാൽ വലിയ അപകടം ഒഴിവായി. പെരുമ്പാവൂർ നഗരസഭയിൽ 20-21 വാർഡുകൾ കൂടിച്ചേരുന്ന സ്ഥലമാണ് കാളവയൽ റോഡ്. രണ്ട് കാറുകളുടെയും ഒരു ബൈക്കിനും മുകളിലൂടെയാണ് ലോറി മറിഞ്ഞത്.

തടികൾ കയറ്റി വന്ന ലോറി കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറിനും, ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകൾക്കും മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമ്പാവൂരിലെ റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡിന്‍റെ അഴസ്ഥ വളരെ മോശമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.