- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; ഹർജി അപ്രസസക്തം; സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിച്ച് എം. സ്വരാജ്; നീക്കം തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു എം. സ്വരാജിന്റെ അപ്പീൽ. എന്നാൽ, ഹൈക്കോടതി ഈ ഹർജി തള്ളിയിരുന്നു. തുടർന്ന് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇപ്പോൾ അപ്പീൽ പിൻവലിക്കുകയായിരുന്നു. ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് എം. സ്വരാജിന്റെ ആവശ്യം അംഗീകരിച്ച് ഹർജി തീർപ്പാക്കിയത്.
മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ ബാബു തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നത്. സ്വരാജിന്റെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേൾക്കൽ ആരംഭിച്ചിരുന്നില്ല.
കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. മതം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്നാണ് സ്വരാജ് വാദിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സ്വരാജിനെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.




