- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി
മലപ്പുറം: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. പൊന്നാനിയിലാണ് സംഭവം. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.നിയന്ത്രണം വിട്ടെത്തിയ കാര്‍ കുട്ടികളെ ഇടിച്ച ശേഷം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
പൊന്നാനി താലൂക്ക് ആശുപത്രിയിലും, മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍.പാലക്കാട് പനയമ്പാടത്ത് എട്ടാം ക്‌ളാസുകാരായ നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലിനിടയിലാണ് പുതിയ സംഭവം. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.
Next Story