- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് മലപ്പുറത്തെത്തിച്ച് വില്‍പ്പന; പ്രതി അറസ്റ്റില്‍
ആലപ്പുഴയില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് മലപ്പുറത്തെത്തിച്ച് വില്‍പ്പന; പ്രതി അറസ്റ്റില്‍
ആലപ്പുഴ: ചന്തിരൂരില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച് മലപ്പുറത്തെത്തിച്ച് വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അലിയാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ചന്തിരൂരില്‍ നിന്നും നാല് കന്നുകാലികളെയാണ് ഇയാള്‍ മോഷ്ടിച്ചത്. കന്നുകാലികളെ മോഷടിച്ച് മറിച്ചുവില്‍ക്കുന്നത് അലിയുടെ സ്ഥിരം പരിപാടിയാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം 28 നാണ് അലി മലപ്പുറത്ത് നിന്ന് ലോറിയില്‍ ചന്തിരൂരിലെത്തി മോഷണം നടത്തിയത്. അരൂരിലെ ഒരു വീട്ടില്‍ തൊഴുത്തിലുണ്ടായിരുന്ന മൂന്ന് കാളകളെയും തൊട്ടടുത്ത പറമ്പിലുണ്ടായിരുന്ന പശുവിനെയും മോഷ്ടിച്ചു. ശേഷം കന്നുകാലികളെ ലോറിയില്‍ കയറ്റി മലപ്പുറത്തെത്തിച്ചു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അന്വേഷണത്തില്‍ KL11BE1821 എന്ന വാഹനം അരൂരില്‍ വിവിധ സിസിടിവികളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞു.
പിന്നീട് വാഹന നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അലിയെ കണ്ണൂര്‍ തലശേരിയില്‍ നിന്ന് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അരൂര്‍ എസ്‌ഐ ഗീതുമോള്‍ പറഞ്ഞു. കന്നുകാലികളെ മറിച്ചുവിറ്റുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ അലിയെ റിമാന്‍ഡ് ചെയ്തു.