- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയില്‍ നിന്ന് വളരെ ആശയോടെ നാട്ടിലേക്ക് തിരിച്ചു; യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്ത്യം; അബ്ദുല്‍ സലാമിന്റെ മരണത്തിൽ വേദനയോടെ കുടുംബം

X
മസ്കറ്റ്: യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം കോട്ടക്കൽ, പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാട് അബ്ദുൽ സലാം (53) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.
ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു അബ്ദുൽ സലാം. കുന്നക്കാടൻ മൊയ്തീനാണ് പിതാവ്. ആച്ചുമ്മ മാതാവും ഖയറുനീസ ഭാര്യയുമാണ്. ഇർഷാദ് മകനും ഇഷാന മകളുമാണ്. ബാവ, ജാഫർ എന്നിവരാണ് സഹോദരങ്ങൾ.
അബ്ദുൽ സലാമിന്റെ മൃതദേഹം മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


