ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെയും മകനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് മൻകയതിൽ നാരായണന്റെ മകൻ ഷിജു (47) പിടിയിലായത്. പോലീസ് ഇയാളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ആക്രമണത്തിൽ ചേർത്തല സ്വദേശിയായ യുവതിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേൽക്കുകയും വലത് കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഷിജു ഭാര്യയെ മർദ്ദിച്ചത്.ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജോർജ് ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.