- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യവിവരത്തെ തുടർന്ന് പോലീസെത്തി; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യവയസ്കനെ സാഹസികമായി പിടികൂടി; പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത് 95.29 ഗ്രാം എം.ഡി.എം.എ
തൃശൂര്‍: പരിശോധനക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ലഹരി മരുന്നുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടിയത് സാഹസികമായി. പ്രതിയുടെ പക്കൽ നിന്നും 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ചില്ലറ വില്പനയ്ക്കായി എത്തിച്ച ലഹരിയുമായാണ് മധ്യവയസ്കൻ പിടിയിലായത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് കടത്തി ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പോലീസിന്റെ നീക്കത്തിലൂടെ വലയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊറത്തിശേരി കരുവന്നൂര്‍ ദേശത്ത് നെടുമ്പുരയ്ക്കല്‍ വീട്ടില്‍ ഷമീർ (40) മണ്ണുത്തി പോലീസിന്റെ പിടിയിലായത്. മണ്ണുത്തി സെന്ററില്‍ ലഹരിമരുന്ന് വില്പനയ്ക്കായി ഒരാള്‍ നില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉന്‍മേഷും സിവില്‍ പോലീസ് ഓഫീസര്‍ ജയേഷും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. ബെംഗളൂരുവില്‍ നിന്നാണ് പ്രതി എം.ഡി.എം.എ ചില്ലറ വിൽപ്പനക്കായി എത്തിക്കുന്നതിന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്ക് വലപ്പാട്, ഇരിങ്ങാലക്കുട, ചേര്‍പ്പ്, തൃശൂര്‍ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.